അഹമ്മദാബാദ് : ഭീഷണികൾക്കും ,പ്രലോഭനങ്ങൾക്കും വഴങ്ങി ഹിന്ദുമതം ഉപേക്ഷിച്ചവരിൽ പലരും സനാതന ധർമ്മത്തിലേക്ക് അതിവേഗം മടങ്ങുകയാണ്. ആന്ധ്രാപ്രദേശിലെ 18 ക്രിസ്ത്യൻ കുടുംബങ്ങളും ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി . ദരിദ്രരായ ഇവരെ വിദേശത്ത് നിന്ന് പണം വരുമെന്ന് പ്രലോഭിപ്പിച്ചാണ് വർഷങ്ങൾക്ക് മുൻപ് മതം മാറ്റിയത്.
അനന്തപൂർ ജില്ലയിലെ ഹണിമിറെഡ്ഡി ഗ്രാമവാസികളായിരുന്ന 40 ഓളം പേരാണ് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയത്. ഇവരെ ഏറെക്കാലമായി ഹിന്ദു മതത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു . പ്രദേശത്തെ ഗ്ലോബൽ ഹിന്ദു ഹെറിറ്റേജ് ഫൗണ്ടേഷൻ & സേവ് ടെമ്പിൾസിന്റെ ആഭിമുഖ്യത്തിൽ ശ്രീ വീരബ്രഹ്മ ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടത്തിയത് . ഗണപതിപൂജ, നവഗ്രഹപൂജ, ഗണപതിഹോമം, നവഗ്രഹഹോമം എന്നിവയും ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീ വീരബ്രഹ്മേന്ദ്ര സ്വാമി വിഗ്രഹ പ്രതിഷ്ഠയും നടന്നു. ശ്രീരാമന്റെ ചിത്രം, കുങ്കുമ ചെപ്പ് എന്നിവ നൽകിയാണ് ഇവരെ സനാതനധർമ്മത്തിലേയ്ക്ക് സ്വീകരിച്ചത് . 18 കുടുംബങ്ങളുടെയും ബന്ധുക്കളായ 400 ഓളം ഹിന്ദു വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.