ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്‌സ് കമ്മിറ്റി നവംബർ 7ന് യോഗം ചേരും. കരട് റിപ്പോർട്ട് ചർച്ചയാകും. 15 അംഗ കമ്മറ്റിയിയാണ് യോഗം ചേരുന്നത്. വിഷയത്തിൽ മഹുവ മൊയ്ത്രയ്‌ക്കെതിരെ കർക്കശ നിലപാടുണ്ടാകുമെന്നാണ് വിവരം. വിഷയം അതീവ ഗുരുതരമാണെന്ന് മനസിലാക്കി പ്രശ്‌നം എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു.
അതേസമയം, കമ്മിറ്റിയിൽ നിന്ന് മഹുവ ഇറങ്ങി പോകുകയായിരുന്നു. വ്യക്തിപരമായി അപമാനിച്ചെന്നാണ് എംപിയുടെ വാദം. എന്നാൽ എത്തിക്സ് പാനൽ ചെയർമാൻ വിനോദ് കുമാർ സോങ്കർ എംപിയെ അധിക്ഷേപിക്കുകയായിരുന്നു മൊയ്ത്ര. മൊയ്ത്രയുടെ വാദങ്ങൾ എത്തിക്‌സ് കമ്മിറ്റി തള്ളുകയും വിഷയത്തിന്റെ കരട് റിപ്പോർട്ട് ചർച്ച ചെയ്യുമെന്നും അറിയിച്ചു. വിഷയത്തിന്റെ എല്ലാ വശവും കേട്ടിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാതെ മഹുവ മോശം വാക്കുകൾ ഉപയോഗിക്കുകയായിരുന്നു എന്നും എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് സോങ്കർ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദാനിയേയും ബന്ധിപ്പിച്ച് അടുിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനായി ഹിരാനന്ദാനി ഗ്രൂപ്പ് ഉടമ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണവും ഉപഹാരങ്ങളും കൈപ്പറ്റി എന്നാണ് ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നത്. തന്റെ പാർലമെന്റ് ലോഗിൻ ഹിരാനന്ദാനിക്ക് നൽകിയെന്ന് മൊയ്ത്ര സമ്മതിച്ചിരുന്നു. 46 തവണ ദുബായിൽ നിന്നും ലോഗിൻ ആക്‌സസ് ഉണ്ടായതായാണ് വിവരം.















