മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നടത്തിയ ഏറ്റവും വലിയ സിനിമാ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ‘ജയ് ഗണേഷ്’. ഉണ്ണിയുടെ മറ്റൊരു ഹിറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, ജയ് ഗണേഷിന്റ’ ചീത്രീകരണം ഉടൻ ആരംഭിക്കുമെന്ന സന്തോഷ വാർത്തകളാണ് പുറത്തു വരുന്നത്.ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
” ഞാൻ വളരെയധികം ആകാംഷയിലാണ്. ജയ് ഗണേഷ് സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങളോടൊപ്പം എന്നും ഉണ്ടാകണം”- ഉണ്ണിമുകുന്ദൻ കുറിച്ചു. ഇതോടൊപ്പം സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിലാണ് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷിന്റെ പ്രഖ്യാപനവുമായി ഉണ്ണിമുകുന്ദൻ രംഗത്തെത്തിയത്. മലയാളികളുടെ പ്രിയ താരം ജോമോളും സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ വരുന്ന നവംബർ 10-ന് നടത്താനാണ് തീരുമാനം. 11-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അതേസമയം മാളികപ്പുറത്തിൽ ഉണ്ണിമുകുന്ദന്റെ അയ്യപ്പ സ്വരൂപം മലയാളികൾ മനസിൽ പ്രതിഷ്ഠിച്ചപ്പോൾ താരത്തിന്റെ മറ്റൊരു അവതാരപ്പിറവിയ്‌ക്കായി മലയാളക്കര ഒന്നടക്കം കാത്തിരിക്കുകയാണ്.















