സിധി: സർക്കാരിനെയല്ല, ഒരു കുടുംബത്തെയാണ് താൻ നയിച്ചതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കുട്ടികൾക്ക് മുഖ്യമന്ത്രിയായ ചൗഹാനേക്കാളേറെ അവരുടെ അമ്മാവനായ ചൗഹാനെയാണ് അറിയാവുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനാവശ്യമായ നിരവധി പദ്ധതികൾ സംസ്ഥാനത്ത് താൻ കൊണ്ടുവന്നിട്ടുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മദ്ധ്യപ്രദേശിലെ സിധി ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഒരു സർക്കാർ നടത്തുന്നില്ല, ഞാൻ ഒരു കുടുംബമാണ് നയിക്കുന്നത്. കുട്ടികൾ എന്നെ അമ്മാവൻ എന്നാണ് വിളിക്കുന്നത്. അവർക്ക് മുഖ്യമന്ത്രി എന്താണെന്ന് അറിയില്ല, അവർക്ക് അറിയാം ഞാൻ അവരുടെ അമ്മവനാണെന്ന്. എന്റെ സഹോദരിമാരെ സ്വതന്ത്രരാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ‘ലാഡ്‌ലി ബെഹ്‌ന’ പദ്ധതി പ്രകാരം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ സഹോദരിമാർക്ക് 1,250 രൂപ നേരിട്ട് നൽകി തുടങ്ങി’.
’21 വയസ്സുള്ള പെൺകുട്ടികൾ വിവാഹിതരായാലും അല്ലെങ്കിലും പണം നൽകുന്നുണ്ട്. ഞാൻ എന്റെ സഹോദരിമാരെ കോടീശ്വരന്മാരാക്കും. ഇപ്പോൾ, ഞങ്ങളുടെ സർക്കാർ എല്ലാ സ്ത്രീകൾക്കും ഓരോ മാസവും പണം നൽകുന്നു. ആ തുക ക്രമേണ വർദ്ധിക്കും. ഞാൻ തമാശ പറയുന്നതല്ല, ഇതാണ് എന്റെ കാഴ്ചപ്പാട്. കമൽനാഥിന്റെ മാതൃക പാവങ്ങളെ കൊന്നൊടുക്കുന്ന മാതൃകയാണ്. എല്ലാ പദ്ധതികളും അവർ നിർത്തി. എന്നാൽ ഇപ്പോൾ എല്ലാ പദ്ധതികളും ഞങ്ങൾ ആരംഭിച്ചു, എല്ലാവരേയും ഒരേപോലെ കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ നിലപാട്’-















