ഏകദിന കരിയറിയലെ 49-ാം സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് ഈഡൻ ഗാർഡൻസിൽ കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പം എത്താനും താരത്തിനായി. മത്സരത്തിൽ ഇന്ത്യ 243 റൺസിന്റെ കൂറ്റൻ വിജയവും നേടി. താരത്തിന് പ്രശംസയുമായി സച്ചിൻ ടെൻഡുൽക്കറും എത്തിയിരുന്നു. ഇതിന് വിരാട് കോലി മത്സര ശേഷം മറുപടി പറഞ്ഞു.
സച്ചിൻ എന്റെ ഹീറോയാണ്, ഞാനൊരിക്കലും സച്ചിന്റെ അത്ര മികച്ചവനാവില്ല. അത് എന്തു ചെയ്താലും ആകില്ല. വിരാട് കോഹ്ലി പറഞ്ഞു.’എന്റെ ഹീറോയുടെ റെക്കോർഡിന് ഒപ്പം എത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക കാര്യമാണ്. ബാറ്റിംഗിന്റെ കാര്യത്തിൽ അദ്ദേഹം പെർഫെക്ഷനിസ്റ്റ് ആണ്. ഞാൻ ഒരിക്കലും അദ്ദേഹത്തെപ്പോലെ മികച്ച താരമല്ല.
ഇത് എനിക്ക് വളരെ വൈകാരിക നിമിഷമാണ്, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയാം, ഞാൻ അദ്ദേഹത്തെ ടിവിയിൽ കണ്ടു വളർന്ന ദിവസങ്ങൾ എനിക്കറിയാം. അദ്ദേഹത്തിൽ നിന്ന് പ്രശംസ ലഭിക്കുന്ന കാര്യം എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ കാര്യം”- കോലി പറഞ്ഞു.
കോഹ്ലി എത്രയും പെട്ടെന്ന് തന്റെ റെക്കോർഡ് തകർക്കട്ടെയെന്നാണ് സച്ചിൻ എക്സിൽ ആശംസ അറിയിച്ചത്. ഒട്ടും വൈകരുതെന്നും ഇതിഹാസ താരം ഓർമിപ്പിച്ചു.
View this post on Instagram
“>
View this post on Instagram