ഇന്ത്യൻ താരം വിരാട് കോലിയെ അഭിനന്ദിക്കാൻ തയാറാകാത്ത ശ്രീലങ്കൻ ക്യാപ്റ്റൻ കുശാൽ മെഡിസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു വിവാദം.
ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഒരു മാദ്ധ്യമ പ്രവർത്തകനാണ് കോലിയുടെ 49-ാം സെഞ്ച്വറി സംബന്ധിച്ച കാര്യം മെഡിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആ വലിയ നേട്ടത്തിൽ കോലിയെ അഭിനന്ദിക്കുന്നുണ്ടോ എന്ന് റിപ്പോർട്ടർ ചോദിച്ചു. എന്നാൽ മെൻഡിസ് ഇതിന് തയാറായില്ല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ഇതാണ് ലങ്കൻ ക്യാപ്റ്റനെതിരെ വിമർശനത്തിന് കാരണമായത്.
‘വിരാട് കോലി 49-ാം സെഞ്ച്വറി നേടി മറ്റൊരു റെക്കോർഡ് കുറിച്ചു, തങ്കൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?-റിപ്പോർട്ടർ ചോദിച്ചു.’ഞാൻ എന്തിന് അദ്ദേഹത്തെ അഭിനന്ദിക്കണം’-കുശാൽ മെൻഡിസ് ചോദിച്ചു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.
Reporter: Virat Kohli has just scored his 49th ODI ton. Would you like to congratulate him?
Kusal Mendis: Why would I want to congratulate him
(Courtesy ICC)#CWC23 #Cricket pic.twitter.com/83mYiR1JqW— Saj Sadiq (@SajSadiqCricket) November 5, 2023
“>