വിരാട് കോലിയെ സ്വാര്‍ത്ഥനെന്ന് വിളിക്കുന്ന വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. എക്‌സിലൂടെയായിരുന്നു താരത്തിന്റെ മനം നിറയ്‌ക്കുന്ന കുറിപ്പ്.
താരത്തിന്റെ 49-ാം സെഞ്ച്വറിക്ക് പിന്നാലെയാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സച്ചിനൊപ്പം റെക്കോര്‍ഡ് പങ്കിടുന്ന കോലിയെ സ്വാര്‍ത്ഥനെന്ന് വിളിച്ചാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്. പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസും ഇതേവാദവുമായി രഗത്തുവന്നിരുന്നു.
‘ഇതിനൊക്കേയുള്ള മറുപടിയാണ് വെങ്കിടേഷ് പ്രസാദ് നല്‍കിയത്. ‘ ചില വിലകുറഞ്ഞ ആരോപണങ്ങള്‍ കേട്ടു. വിരാട് കോലി വ്യക്തിഗത നേട്ടങ്ങള്‍ക്ക് പിന്നാലെ പോകുന്നവനും സ്വാര്‍ത്ഥനും എന്ന തരത്തിലുള്ളതോക്കെ. അതെ അയാള്‍ സ്വാര്‍ത്ഥനാണ്, നൂറു കോടി ജനങ്ങളുടെ സ്വര്‍ത്ഥമായ സ്വപ്നം തോളിലേറ്റി പിന്തുടുരാന്‍ തക്കവണ്ണം അയാള്‍ സ്വാര്‍ത്ഥനാണ്. നേട്ടങ്ങളെല്ലാം വെട്ടിപ്പിടിച്ചിട്ടും മികവിനായി പരിശ്രമിക്കാന്‍ തക്ക സ്വാര്‍ത്ഥനാണ്.
പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാാനാവുന്നവണ്ണം സ്വാര്‍ത്ഥനാണ്. ടീം വിജയം ഉറപ്പാക്കുന്നവരെ പോരാടണമെന്ന സ്വാര്‍ത്ഥതയും അയാള്‍ക്കുണ്ട്.. അതെ അയാള്‍ സ്വാര്‍ത്ഥനാണ്’- വെങ്കിടേഷ് പ്രസാദ് കുറിച്ചു.
Hearing funny arguments about Virat Kohli being Selfish and obsessed with personal milestone.
Yes Kohli is selfish, selfish enough to follow the dream of a billion people, selfish enough to strive for excellence even after achieving so much, selfish enough to set new benchmarks,… pic.twitter.com/l5RZRf7dNx— Venkatesh Prasad (@venkateshprasad) November 6, 2023
“>