36 വർഷത്തിന് ശേഷം മണിരത്നം-കമൽഹാസൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. സിനിമയുടെ പേര് എന്താണെന്നും ആരൊക്കെയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും അറിയാൻ ആരാധകർക്ക് അതിയായ മോഹമുണ്ട്. ആകാംക്ഷയ്‌ക്ക് അന്ത്യം കുറിച്ചുകൊണ്ട് കെ.എച്ച് 234 എന്ന് അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിയ്‌ക്ക് നടക്കും. കമൽഹാസന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.
Bringing to you the STRIKING TITLE ANNOUNCEMENT of #KH234 today at 5PM.#KH234 #Ulaganayagan #KamalHaasan
#HBDKamalSir
#HBDUlaganayagan @ikamalhaasan #ManiRatnam @arrahman #Mahendran @bagapath @MShenbagamoort3 @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM @dop007… pic.twitter.com/6dsUXfIcXF— Red Giant Movies (@RedGiantMovies_) November 6, 2023
കമൽഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ആണ് സമൂഹമാദ്ധ്യമത്തിലൂടെ ടൈറ്റില്‍ പ്രഖ്യാപനത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോയുടെ മേക്കിംഗ് വീഡിയോയ്‌ക്കൊപ്പമാണ് അണിയറ പ്രവർത്തകർ ഈ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.
മണിരത്നത്തിനൊപ്പം സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണി രത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റേഴ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാർ.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.