ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയമാണോ എന്ന സംശയം അന്തരീക്ഷത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതാണ് ആ സാറയെന്നൊരു സംശയവും അതിനൊപ്പമുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ മകള്‍ സാറയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറയെന്ന് പറയുന്നവരും കുറവല്ല.
എന്നാല്‍ ഇതിനൊക്കെ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സാറ. കോഫി വിത്ത് കരണിലായിരുന്നു താരപുത്രിയുടെ വെളിപ്പെടുത്തല്‍. അതിഥിയായെത്തിയ നടി സാറാ അലി ഖാനാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. നടിക്കൊപ്പം സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയുമുണ്ടായിരുന്നു.
അപ്പോഴാണ് അവതാരകന്‍ കരണില്‍ നിന്ന് ആ ചോദ്യം വീണ്ടും ഉയര്‍ന്നത്.’നിങ്ങളെക്കുറിച്ച് ഒരു കിംവദന്തി ഉയര്‍ന്നിട്ടുണ്ടല്ലോ സാറ…നിങ്ങള്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റിംഗിലാണെന്ന്’- കരണ്‍ ചോദിച്ചു.
മറുപടി ഇങ്ങനെ: നിങ്ങള്‍ ചോദിച്ചിരിക്കുന്ന തെറ്റായ സാറയോടാണ്, എല്ലാവരും പിന്തുടരുന്നതും ചോദിക്കുന്നതും തെറ്റായ സാറയോടാണ്. ഇതോടെ എന്തായാലും അക്കാര്യത്തിന് ഒരു ക്ലാരിറ്റി ലഭിച്ചെന്നാണ് ആരാധകരുടെ പക്ഷം.
അടുത്തിടെ എം.സി.എ സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ കളികാണാനും താരത്തിനായി ചിയര്‍ ചെയ്യാനും സാറാ ടെന്‍ഡുല്‍ക്കര്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
View this post on Instagram
“>
View this post on Instagram