ഹൈദരബാദ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തെലുങ്കാനയിലെ കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ അഴിമതി ആരോപണം. ഹൈദരബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. വിഷയവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് റാച്ചുകൊണ്ട പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജൂബിലി ഹിൽസ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന അഹസറുദീന് ഇത് വലിയൊരു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടയിൽ കേസുകളിൽ കേസുകളിൽ ജാമ്യം തേടി മൽകാജ്ഗിരി കോടതിയെ സമീപിച്ചിരിക്കുകയാണ് അഹ്സറുദീൻ .
തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നും തന്റ പ്രശസ്തി നശിപ്പിക്കാൻ വേണ്ടി എതിരാളികൾ കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നും അസ്ഹറുദ്ദീൻ പറഞ്ഞു. നവംബർ 30 നാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.















