ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്കി കൗശൽ ചിത്രമാണ് സാം ബഹദൂർ. ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സാംബഹദൂറിന്റെ ട്രെയിലർ നവംബർ ഏഴിന് റിലീസ് ചെയ്യുമെന്ന് വിക്കി കൗശൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഒരു സ്പെഷ്യൽ ഗസ്റ്റാകും ട്രെയിലർ റിലീസ് ചെയുക.
അതി ഗംഭീര മേക്കോവറിലാണ് വിക്കി സാം ബഹദൂറിൽ അഭിനയിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷലായ സാം മനേഷയായാണ് വിക്കി കൗശൽ ചിത്രത്തിൽ എത്തുന്നത്. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തന്ത്രശാലിയായ സൈനികനാണ് സാം മനേഷ്. 1973 ൽ അദ്ദേഹത്തിന് ഫീൽഡ് മാർഷൽ ലഭിച്ചു.
മേഘ്ന ഗുൽസാർ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയ് ഐ പട്ടേലാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ശങ്കർ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്. റോണി സ്‌ക്ര്യൂവാല നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ അങ്കിത്, ബന്റു ഖന്ന, വിക്കി മഖു, അമിത് മേഹ്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ പഷൺ ജാൽ, പോസ്റ്റർ പ്രൊഡ്യൂസർ സഹൂർ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ പ്രഫുൽ ശർമ, രവി തിവാരി എന്നിവരാണ്. സാന്യ മൽഹോത്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഫാത്തിമ സന ഷെയ്‌ക്ക്, ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാർഡ്, എഡ്വാർഡ് രോഹൻ വർമ, ജെഫ്രീ, വികാസ് ഹൃത്വിക് തുടങ്ങി വമ്പൻ താരനിരയാണ് സാം ബഹദൂറിൽ അണിനിരക്കുന്നത്.















