കണ്ണൂർ: പട്ടുവത്ത് നിയന്ത്രണം വിട്ട ബൈക്ക് കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാവുങ്ങൽ സ്വദേശി എംപി ഫറാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് യുവാവിന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്. എപ്പോഴാണ് അപകടം സംഭവിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല.
ഫറാസിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് കുളം. പായൽ മൂടിയ നിലയിലാണ് കുളമുള്ളത്. ഉച്ചയോടെ ഇതുവഴി പോയ പോസ്റ്റ് വുമണാണ് ചെരുപ്പും ഹെൽമറ്റും പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫറാസിന്റെ മൃതദേഹം കണ്ടെത്തിയത്.















