ചെന്നൈ : സനാതധർമ്മത്തെ കുറിച്ച് താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ . താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു . അംബേദ്ക്കറും പെരിയാറും പറഞ്ഞതില്‍ കൂടുതലൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി.
ദശാബ്ദങ്ങളായി സനാതന ധര്‍മ്മത്തെക്കുറിച്ച് ഞങ്ങള്‍ പറയുന്നുണ്ട്. ഏത് കാലത്തും ഞങ്ങള്‍ അതിനെ എതിര്‍ക്കും . ഞാൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല . ഞങ്ങൾ വിഷയം നിയമപരമായി നേരിടും. ഞാൻ എന്റെ നിലപാട് മാറ്റില്ല. ഞാൻ എന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ – മദ്രാസ് ഹൈക്കോടതിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ഉദയനിധി നിലപാട് ആവർത്തിച്ചത്.
ഉദയനിധി സ്റ്റാലിനും , മന്ത്രി പി കെ ശേഖർബാബുവിനുമെതിരെ നടപടിയെടുക്കാത്തത് പോലീസിന്റെ ചുമതലയില്ലായ്മയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു . അധികാരസ്ഥാനത്തുള്ളവർ സംയമനത്തോടെ സംസാരിക്കണമെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ വിഭജിക്കരുതെന്നും കോടതി വ്യക്തമാക്കി. മന്ത്രിക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നും ഉത്തരവാദിത്വത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.