ലക്നൗ : ഉത്തർപ്രദേശിൽ അധോലോക മാഫിയയുടെ നട്ടെല്ല് തകർത്ത് യോഗിസർക്കാർ പോലീസ്. കഴിഞ്ഞ 4 വർഷത്തിനിടെ സംസ്ഥാനത്തെ 68 മാഫിയകളുടെയും സംഘാംഗങ്ങളുടെയും സാമ്പത്തിക സാമ്രാജ്യം തകർത്തു . മാത്രമല്ല 3676 കോടി രൂപയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. 2019 നവംബർ മുതൽ 2023 നവംബർ വരെയുള്ള കാലത്തിനിടയിലാണ് 3676 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് .
ഗുണ്ടാ മാഫിയയ്‌ക്കും അവരുമായി ബന്ധപ്പെട്ട മുഴുവൻ ആളുകൾക്കുമെതിരെയാണ് ഈ നടപടി. 700 ഓളം കേസുകൾ രജിസ്റ്റർ ചെയ്ത പ്രത്യേക ക്യാമ്പയിനിൽ 1188 ക്രിമിനലുകൾക്കെതിരെ നടപടിയെടുത്തതായാണ് വിവരം. ഇതുമാത്രമല്ല അഞ്ഞൂറിലധികം ഗുണ്ടകൾ അറസ്റ്റിലായിട്ടുണ്ട്. 717 പേർക്കെതിരെ ഗുണ്ടാ നടപടിയും 18 ഭീകരർക്കെതിരെ എൻഎസ്‌എയും ചുമത്തിയിട്ടുണ്ട്.
16 ഭീകരരായ കുറ്റവാളികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യോഗി സർക്കാർ വന്നതിന് ശേഷം, ഗുണ്ടാ മാഫിയയെ തുടർച്ചയായി അടിച്ചമർത്തുകയാണ്. ഉത്തർപ്രദേശിൽ മാഫിയകളെയും ഗുണ്ടാസംഘങ്ങളെയും തഴച്ചുവളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. പല ക്രിമിനലുകളും പോലീസിനെ ഭയന്ന് സംസ്ഥാനം വിട്ടോ അല്ലെങ്കിൽ കീഴടങ്ങി ജയിലിൽ പോയവരോ ആണ്.