ന്യൂഡൽഹി: നേപ്പാളിൽ ഭൂചലനം ദുരന്തം വിതച്ച പ്രദേശങ്ങളിലേക്ക് ഭാരതത്തിന്റെ സഹായവുമായി രണ്ടാം വിമാനം പറന്നിറങ്ങി. ദുരിത ബാധിതർക്കായുള്ള 9 ടൺ അടിയന്തര സഹായവുമായി ഭാരതത്തിന്റെ രണ്ടാം ഇന്ത്യൻ എയർഫോഴ്‌സ് ടീം നേപ്പാളിൽ എത്തിയതായി വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ അറിയിച്ചു.
” 9 ടൺ അടിയന്തര സഹായവുമായി നേപ്പാളിൽ ഭാരതത്തിന്റെ രണ്ടാം വിമാനം പറന്നിറങ്ങി. നേപ്പാളിന്റെ ഈ ദുരവസ്ഥയിൽ എല്ലാവിധ പിന്തുണകളും നൽകി ഭാരതം കൂടെയുണ്ടാകും”- എസ്. ജയശങ്കർ കുറിച്ചു.
Second flight carrying 9 tonnes worth of emergency relief assistance lands in Nepal.
India’s support to Nepal remains strong and steadfast in this difficult hour. pic.twitter.com/d6F9fa3HUq
— Dr. S. Jaishankar (@DrSJaishankar) November 6, 2023
“>
ഈ മാസം അഞ്ചിനുണ്ടായ ഭൂകമ്പത്തിൽ നിരവധി പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനം നാശം വിതച്ച സ്ഥലങ്ങളിലേക്ക് അന്ന് തന്നെ ഭാരതത്തിന്റെ ആദ്യ വിമാനം എത്തിയിരുന്നു. നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയായിരുന്നു ദുരിതാശ്വാസ കിറ്റുകൾ നേപ്പാളിലെ അധികൃതർക്ക് കൈമാറിയത്.