തിരുവനന്തപുരം: തലസ്ഥാനത്തെ തന്ത്ര പ്രധാന ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത് അഗ്നിസുരക്ഷാ സംവിധാനമില്ലാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്. സെക്രട്ടറിയേറ്റും നിയമസഭയും അടക്കം 28 വൻകെട്ടിടങ്ങൾക്കാണ് സുരക്ഷ ഇല്ലാതിരിക്കുന്നത്. നാഷണൽ ബിൽഡിംഗ് കോഡ് 2016 അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
അടിക്കടി തീ പിടിത്തമുണ്ടാകുന്ന സെക്രട്ടേറിയേറ്റ്, ചാലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ എന്നിവയൊക്കെയും സുരക്ഷാ സംവിധാനമില്ലാതെയെന്ന് പ്രവർത്തിക്കുന്നതെന്നാണ് അഗ്നിരക്ഷാ സേനയുടെ ഫയർ ഓഡിറ്റിൽ പറയുന്നത്. സെക്രട്ടറിയേറ്റിലേയും നിയമസഭയിലേയും ഒരു കെട്ടിടങ്ങളും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. പിഎംജി, പൂജപ്പുരയിലെ ജയിൽ ആസ്ഥാനം, കെടിഡിസി കോർപ്പറേറ്റ് ഓഫീസ് എന്നിവിടങ്ങലിളും അഗ്നിസുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നില്ല.
തിരുവനന്തപുരം സിവിൽ സ്റ്റേഷനും പ്രധാന ആശുപത്രികളും ഉൾപ്പെടെ 9 വിഭാഗങ്ങളിലായി 28 സർക്കാർ സ്ഥാപനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്.















