ഇൻഡോർ: തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയ്‌ക്ക് പാർട്ടി പ്രവർത്തകർ നൽകിയത് പൂക്കളില്ലാത്ത ‘പൂച്ചെണ്ട്’. ഒഴിഞ്ഞ ‘ബൊക്കെ’ കണ്ട് അന്തംവിട്ട പ്രിയങ്ക പൂച്ചെണ്ട് നോക്കി ആദ്യം സ്തബ്ദയായെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് സാഹചര്യത്തെ മറികടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന കോൺഗ്രസ് റാലിക്കിടെയാണ് സംഭവം. നവംബർ 25ന് പോളിംഗ് നടക്കുന്ന സംസ്ഥാനത്ത്, തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് എത്തിയതായിരുന്നു പ്രിയങ്ക. റാലിയുടെ സമാപനവേളയിൽ വേദിയിൽ നിൽക്കുന്ന പ്രിയങ്കയെ കോൺഗ്രസ് പ്രവർത്തകർ ആദരിക്കുന്നത് ദൃശ്യങ്ങൾ കാണാം. ഇതിന്റെ വീഡിയോ കോൺഗ്രസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഓരോ കോൺഗ്രസ് നേതാക്കളും വേദിയിൽ കയറി പ്രിയങ്കയെ ആദരിക്കുന്നതാണ് തുടക്കം. ചിലർ റോസാപൂക്കൾ നൽകി, മറ്റ് ചിലർ പൂച്ചെണ്ടുകൾ നൽകി. ചിലർ വന്ന് ഹസ്തദാനം നൽകിയതിന് ശേഷം പ്രിയങ്കയോടൊപ്പം ഫോട്ടോയെടുത്തു. ഇതിനിടെയാണ് ഒറ്റനോട്ടത്തിൽ ബൊക്കെയെന്ന് തോന്നിപ്പിക്കുന്ന വസ്തുവുമായി കോൺഗ്രസ് പ്രവർത്തകൻ എത്തിയത്. പൂച്ചെണ്ടിൽ പൂക്കളില്ലെന്ന് മനസിലാക്കിയ പ്രിയങ്ക ബൊക്കെ നൽകിയ പ്രവർത്തകനെ ഞെട്ടലോടെ നോക്കി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ശേഷം സാഹചര്യത്തെ ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയായിരുന്നു അവർ.
വീഡിയോ കാണാം..
गुलदस्ता घोटाला 😜
गुलदस्ते से गुल गायब हो गया.. दस्ता पकड़ा दिया 😂😂
मध्यप्रदेश के इंदौर में प्रियंका वाड्रा की रैली में एक कांग्रेसी गुलदस्ता देने पहुंचा लेकिन कांग्रेसी खेल हो गया।#MPElections2023 pic.twitter.com/y7Qmyldp94— राकेश त्रिपाठी Rakesh Tripathi (@rakeshbjpup) November 6, 2023















