ജന്തുജീവി ലോകത്തെ കൗതുക കാഴ്ചകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ചെറുതും വലുതമായ നിരവധി ജീവജാലങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. വ്യത്യസ്തമാർന്ന നിരവധി ജീവജാലങ്ങളെ ശാസ്ത്രസമൂഹം കണ്ടെത്തിയ വാർത്തകൾ നാം കേട്ടിരിക്കും. അത്തരത്തിൽ ഒരു ആമയെ കണ്ടെത്തിയ കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
സംഭവം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ്. ഇതിലെന്താണ് ഇത്ര പ്രത്യേകത എന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ. കേരളത്തിൽ കാണപ്പെടുന്ന ആമകൾ സാധാരണ ഒരു പരിധി വരെ മാത്രമേ വലിപ്പം ഉണ്ടാകാറുള്ളൂ. എന്നാൽ ചീങ്കണ്ണിയുടെ വലിപ്പമുള്ള ഒരു ആമയെയാണ് കോഴിക്കോട്ടുകാർക്ക് കിട്ടിയിരിക്കുന്നത്. ചൊവ്വാപ്പുഴ തോടിനോട് ചേർന്നാണ് ആമയെ കണ്ടെത്തിയത്. ചീങ്കണ്ണിയാണെന്നു വിചാരിച്ച് നോക്കിയപ്പോഴാണ് നാട്ടുകാർക്ക് ഇതൊരു ആമയാണെന്ന് മനസിലാകുന്നത്. പിന്നീട് 4 ആളുകൾ ചേർന്ന് ആമയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ആമയ്‌ക്ക് 100 കിലോ ഭാരമാണുള്ളത്. ഗ്രീൻ ടർട്ടിൽ വിഭാഗത്തിൽ പെടുന്ന ആമയാണിതെന്നാണ് പരിസ്ഥിതി വിദഗ്ധർ പറയുന്നത്.















