അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലാണ് പിന്നിട്ടത്. ടീം 2025-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടി. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമാണ് അഫ്ഗാന്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനെത്തുന്നത്. പാകിസ്താനിലാണ് ടൂര്‍ണമെന്റ് നടക്കുക. എട്ടു ടീമാകും ചാമ്പ്യന്‍സ് ട്രോഫി കളിക്കുക. പാക്‌സിതാന്‍ ആതിഥേയരായ ടീമായതിനാല്‍ ടൂര്‍ണമെന്റിന് യോഗ്യരാണ്.
ഇവരല്ലാതെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. ഇനിയും രണ്ടുപേരുടെ വിടവുണ്ട്. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്, ബംഗ്ലാദേശ്,ശ്രീലങ്ക എന്നിവര്‍ക്കാണ് ഇനിയും യോഗ്യത നേടാന്‍ സാദ്ധ്യതയുള്ളത്. ലോകകപ്പിലെ ആദ്യ എട്ടുപേരാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുന്നത്.