ന്യൂഡല്‍ഹി; ടൈംഡ് ഔട്ട് വിവാദത്തില്‍ വീഡിയോ തെളിവുകള്‍ പുറത്തുവിട്ട് തന്റെ ഭാഗം വിശദീകരിച്ച് ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസ്. രണ്ടു മിനിട്ടിനകം താന്‍ ബാറ്റിംഗിനായി ക്രീസില്‍ എത്തിയെന്ന് തെളിയിക്കുന്ന വീഡിയോയാണ് താരം പുറത്തുവിട്ടത്. സദീര സമര വിക്രമ ഔട്ടായതിന് ശേഷമാണ് താരം ക്രീസിലെത്തുന്നതും പിന്നീട് വിവാദങ്ങള്‍ ഉണ്ടാകുന്നതും.
ഇനിയെല്ലാം നിങ്ങള്‍ തീരുമാനിക്കൂ എന്ന തലക്കെട്ടോടെയാണ് താരം എക്‌സില്‍ വീഡിയോ പുറത്തുവിട്ടത്. ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമാണ് മാത്യൂസ്.
ലങ്കന്‍ ഇന്നിംഗ്‌സിന്റെ 24-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അടക്കമുള്ളവരുടെ അപ്പീലിനെ തുടര്‍ന്നാണ് താരത്തിനെ ഔട്ടാക്കുന്നത്. ഓണ്‍ഫീള്‍ഡ് അമ്പയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്തും മാറൈസ് ഇറാസ്മസുമാണ് വിധി നിര്‍ണയം നടത്തിയത്.
ഫോര്‍ത്ത് അമ്പയര്‍ അഡ്രിയന്‍ ഹോള്‍സ്‌റ്റോക് പിന്നീട് ഇതില്‍ വ്യക്തത വരുത്തുകയും ചെയ്തു. മാത്യൂസ് സ്‌ട്രൈക്കില്‍ വന്നപ്പോള്‍ രണ്ടുമിനിട്ട് കടന്നുപോയെന്നായിരുന്നു വിശദീകരണം. ഹെല്‍മെറ്റ് കേടാകും മുന്‍പാണ് രണ്ടുമിനിട്ട് കടന്നുവെന്നാണ് പറഞ്ഞത്. ഇതാണ് ഇപ്പോള്‍ മാത്യൂസ് തെളിവ് സഹിതം പൊളിച്ചിരിക്കുന്നത്.
I rest my case! Here you go you decide 😷😷 pic.twitter.com/AUT0FGffqV
— Angelo Mathews (@Angelo69Mathews) November 7, 2023
“>















