ശ്രീനഗർ: അമർനാഥ് റോഡ് നിർമ്മാണത്തെ എതിർത്ത് പിഡിപി രംഗത്ത്. ജമ്മുകശ്മീലെത്തുന്ന തീർത്ഥാടകർക്ക് വേണ്ടി ബോർഡർ റോഡ് ഒർഗനൈസഷൻ തയ്യാറാക്കുന്ന റോഡിനെ വിമർശിച്ചാണ് പിഡിപി രംഗത്തെത്തിയിരിക്കുന്നത്. അമർനാഥ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നല്ല റോഡുകൾ യാഥാർത്ഥ്യമാക്കുന്നത് ഹിന്ദുക്കളോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് പിഡിപിയുടെ വാദം. പ്രകൃതിയോട് ചെയ്യുന്ന തെറ്റാണെന്ന പേരിലാണ് റോഡ് നിർമ്മാണത്തെ പിഡിപി എതിർക്കുന്നത്.
ലക്ഷക്കണക്കിന് തീർത്ഥാടകരാണ് വർഷാ വർഷം അമർനാഥ് സന്ദർശിക്കുന്നത്. സ്കന്ദ ഷഷ്ഠി മുതൽ ശ്രാവണ പൂർണിമ വരെ വരുന്ന രണ്ട് മാസ കാലയളവിലാണ് (ജൂലൈ 1- ഓഗസ്ത് 30) ഭക്തർ അമർനാഥ് തീർത്ഥാടനം ചെയ്യുന്നത്. സ്വയംഭൂവായ ശിവലിംഗത്തിന്റെ ദർശനപുണ്യം തേടിയാണ് തീർത്ഥാടകർ എത്തുന്നത്. എന്നാൽ അമർനാഥിലെത്തുന്നവരുടെ സൗകര്യാർത്ഥത്തിനായി റോഡുകൾ പണിത് നൽകുന്നതും മറ്റ് വികസനങ്ങൾ നടപ്പിലാക്കുന്നതും തെറ്റാണെന്ന് പിഡിപി പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹൂറിയത്ത് കോൺഫറൻസ് പോലുള്ള സംഘടനകളും റോഡ് നിർമ്മാണത്തിനെതിരെ നിലപാട് ഉയർത്തിയിട്ടുള്ളതാണ്. അമർനാഥിലേക്കുള്ള ദുർഘടമായ പാതയ്‌ക്ക് പരിഹാരമായാൽ തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കുമെന്നതാണ് പിഡിപിയെ ചൊടിപ്പിക്കുന്നതെന്നാണ് വിമർശനം
ദുർഘടമായ മേഖലയിൽ വലിയ വെല്ലുവിളികളെ നേരിട്ടാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മാണം പൂർത്തിയാക്കിയത്. പ്രോജക്ട് ബീക്കൺ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിനെ പ്രശംസിച്ചു കൊണ്ട് നിരവധി പ്രമുഖർ ഇതിനകം മുന്നോട്ടുവന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3,888 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അമർനാഥ് ഗുഹാക്ഷേത്രം, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ്.