ന്യൂഡൽഹി: സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നാളെ ജപ്പാനിലേക്ക്. നാളെ മുതല്‍ 10 വരെയാണ് സന്ദര്‍ശനം നടത്തുന്നത്. സന്ദർശന വേളയിൽ മന്ത്രിമാർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ടോക്കിയോ കൂടാതെ ക്യോട്ടോ, ഹിരോഷിമ, ഒയിറ്റ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. തുടര‍്‍ന്ന് ഒയിറ്റയിലെ റിറ്റ്‌സുമൈക്കൻ ഏഷ്യാ പസഫിക് സർവകലാശാലയിൽ “ഇന്ത്യയും ഉയർന്നുവരുന്ന ലോകവും” എന്ന വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിക്കും.
ഇന്ത്യയും ജപ്പാനും തമ്മിൽ തമ്മിലുള്ള സൗഹൃദത്തിന് ഒരു നീണ്ടകാല ചരിത്രമുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയും ജപ്പാനും തമ്മില്‍ പതിവായി വാര്‍ഷിക ഉച്ചകോടികള്‍ നടന്നുവരികയാണ്. മുരളീധരന്റെ ഈ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പവിത്രമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.















