തിരുവനന്തപുരം: വനവാസി വിഭാഗങ്ങളെ അവഹേളിച്ച് കേരളീയം പരിപാടി സംഘടിപ്പിച്ച പിണറായി സർക്കാരിനെതിരെ കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷൻ അംഗം അനന്ത് നായകിന് ഡൽഹി ഓഫീസിലെത്തിയാണ് ശ്യാംരാജ് പരാതി നൽകിയത്. ഇത് സംബന്ധിച്ച് അദ്ദേഹം ഒരു പോസ്റ്റും ഫേയ്‌സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
‘കേന്ദ്ര പട്ടിക വർഗ കമ്മീഷന് പരാതി നൽകി…..
കേരളീയം പരിപാടിയിൽ ഗോത്ര വർഗ വിഭാഗങ്ങളെ അപമാനിച്ച വിഷയത്തിൽ കേന്ദ്ര പട്ടിക വർഗ കമ്മീഷൻ അംഗം ശ്രീ അനന്ത് നായകിന് ഡൽഹി ഓഫീസിലെത്തി പരാതി നൽകി.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭ്യമാക്കാത്തത്, മധുവിന്റെ ആൾക്കൂട്ട കൊലപാതകം, അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ്, വയനാട്ടിലെ സ്‌കൂളുകളിൽ നിന്നുമുള്ള ഡ്രോപ്പ് ഔട്ട്, ഇടുക്കിയിലെ യുവാക്കളെ കള്ളക്കേസിൽ കുടുക്കിയ സംഭവമുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹവുമായി സംസാരികച്ചു.
വിഷയത്തിൽ ഉടനടി ഇടപെടാമെന്നും കേരളത്തിൽ സന്ദർശനം നടത്താമെന്നും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ‘- ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.















