തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക് സംഘ് അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ആർ.ഹരിയെ (ഹരിയേട്ടനെ) അനുസ്മരിക്കുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ സഭയിൽ ആർഎസ്എസ് മുൻ സർകാര്യവാഹ് സുരേഷ് ജോഷി (ഭയ്യാജി) പങ്കെടുത്ത് സംസാരിക്കും.
നവംബർ 12-ന് വൈകുന്നേരം 4 മണിക്ക് വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിലാണ് അനുസ്മരണ സഭ നടക്കുന്നത്. സ്വമി സ്വപ്രഭാനന്ദ, കേരള സർവകലാശാല മുൻ വി.സി ഡോ. മോഹൻ കുന്നുമ്മേൽ തുടങ്ങിയ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്നു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഹരിയേട്ടൻ 93-ാം വയസിലാണ് കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞത്.















