ലക്‌നൗ: ദീപാവലിയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ വർഷത്തേയും പോലെ ഈ വർഷവും ദീപോത്സവം ആഘോഷിക്കും. ഇത്തവണ 21 ലക്ഷം ദീപങ്ങളാണ് തെളിക്കുന്നത്. അയോദ്ധ്യയുടെ വിവിധ സ്ഥലങ്ങളിൽ ഭഗവാൻ ശ്രീരാമന്റെ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചു.
അയോദ്ധ്യ നഗരം എല്ലായ്പ്പോഴും ദൈവങ്ങളുടെ നാടാണ്. എല്ലാ വർഷവും പോലെ, ഈ വർഷവും, ദീപങ്ങളുടെ ഉത്സവത്തിനുള്ള ഒരുക്കങ്ങളിലാണ് ഞങ്ങൾ. ദീപാവലി ഉത്സവം ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അയോദ്ധ്യ നിവാസികൾ പറയുന്നു.
അതേസമയം അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത് 2024 ജനുവരി 22-നാണ്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്രിന്റെ നേതൃത്വത്തിൽ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് എന്നിവർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചിട്ടുണ്ട്.















