ഏഷ്യന്‍ അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിത ടീമിന് ചാമ്പ്യന്‍പട്ടം. കോമ്പൗണ്ട് വിഭാഗത്തിലാണ് ചൈനീസ് തായ്‌പേയിയെ മറികടന്ന് ഇന്ത്യ ചാമ്പ്യന്മാരായത്. ജ്യോതി സുരേഖ, അദിതി, പര്‍ണീത് എന്നിവരങ്ങിയ ടീം 234-233 എന്ന സ്‌കോറിനാണ് ചൈനീസ് തായ്‌പേയിയെ പിന്നിലാക്കിയത്. രണ്ടാം തവണയാണ് ചാമ്പ്യന്‍ പട്ടം നേടുന്നത്. 2017-ലായിരുന്നു ചരിത്ര നേട്ടം ആദ്യമായി സ്വന്തമാക്കുന്നത്.
നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍സും, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍സും, ലോക ചാമ്പ്യന്‍സുമാണ് ഈ ഇന്ത്യന്‍ ജോഡി. അദിതി ഗോപിചന്ദ് സ്വാമി, പര്‍ണീത് കൗര്‍, ജ്യോതി സുരേഖ വെണ്ണം എന്നിവര്‍ തന്നെയാണ് ലോകത്തെ ഒന്നാം നമ്പര്‍ ജോഡിയും.
നിലവില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ബാങ്കോക്കിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
ASIAN CHAMPIONS! 🏆 🇮🇳
The Indian trio add another title this season in Bangkok.#ArcheryAsia #archery @india_archery pic.twitter.com/TrvhXWh9yS— World Archery (@worldarchery) November 9, 2023
“>