വാഷിംഗ്ടൺ: വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം പുലർത്തിയ അദ്ധ്യാപിക അറസ്റ്റിൽ. 31 കാരിയായ മെലിസ മേരി കർടിയാണ് അറസ്റ്റിലായത്. ന്യൂയോർക്കിലെ അലാബാമയിലാണ് സംഭവം. മദ്യവും കഞ്ചാവും നൽകി മയക്കിയതിന് ശേഷമാണ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. എട്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2015ൽ മോണ്ട് ഗോമറി മിഡിൽ സ്കൂൾ അദ്ധ്യാപിക ആയിരിക്കെയായിരുന്നു കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. തനിക്ക് 14 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ക്ലാസിലെ അദ്ധ്യാപികയിൽ നിന്നുണ്ടായ മോശം സമീപനത്തിൽ അടുത്തിടെ യുവാവ് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അദ്ധ്യാപിക അറസ്റ്റിലായത്.
മെലിസയ്‌ക്ക് 22 വയസ് പ്രായമുള്ളപ്പോള്‍ വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കി 20 ലേറെ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. 2015 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വര്‍ഷത്തോളം മെലിസ ഇതേ സ്കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മെലിസ സ്വന്തം വാഹനത്തിലും വീട്ടിലും വച്ചാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിക്കാരനായ യുവാവിനെകൂടാതെ മറ്റ് വിദ്യാർത്ഥികളെയും മെലിസ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് കരുതുന്നുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി. 2017 മുതൽ മോണ്ട്ഗോമറി പബ്ലിക് സ്കൂളിൽ കർടിസ് ആ സ്കൂളിൽ ജോലി ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.















