തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് പ്രതിയെ തവനൂരിലേക്ക് മാറ്റിയത്. ജയിലിൽ സഹതടവുകാരുമായി സംഘർഷമുണ്ടായതിനെ തുടർന്നാണ് മാറ്റം.
വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്ത് നിന്നും എത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ സംഘർഷം നടന്നിരുന്നു. ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെയും ഗാർഡ് ഓഫീസറെയും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയും ഇവർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ പത്ത് പേർക്കെതിരെ വിയ്യൂർ പോലീസ് കേസെടുത്തു. ഇതിനിടെ കൊടി സുനിയെ ജയിലിനുള്ളിൽ ജീവനക്കാർ മർദ്ദിച്ചതായും പരാതി ഉയർന്നിരുന്നു. ഉറങ്ങിക്കിടന്ന സുനിയെ മുളക് പൊടി എറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.















