ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം കൈയെത്തിപ്പിടിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്
പാകിസ്താന്‍ സ്പിന്നര്‍ ഉസാമ മിര്‍. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം വിജയിക്കാന്‍ ടീം സന്നദ്ധമാണെന്നും ഉസാമ മിര്‍ പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവാസന മത്സരത്തിനായി പാകിസ്താന്‍ ടീം കൊല്‍ക്കത്തയിലാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നാളെ ഉച്ചയ്‌ക്കാണ് മത്സരം.
പരിശീലനത്തിന് പിന്നാലെയാണ് പാകിസ്താന്‍ താരം മാദ്ധ്യമങ്ങളോട് ടീം സെമിയില്‍ കയറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘ഞങ്ങള്‍ ഇപ്പോഴും സെമിയില്‍ എത്തുമെന്ന് വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഈ മത്സരത്തിന്റെ പ്രാധാന്യം അറിയാം. അവര്‍ അതിനായി എല്ലാം നല്‍കാന്‍ തയാറാണ്, എല്ലാവരും ഒറ്റക്കെട്ടാണ്.
മികച്ച ഒരു പ്രകടനം കാഴ്ചവയ്‌ക്കാന്‍ ഞങ്ങള്‍ എല്ലാം കഠിന പരിശ്രമത്തിലാണ്. ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്റെ ബൗളിംഗ് പ്രകടനം മെച്ചപ്പെടുത്താനാണ്. കഴിഞ്ഞ മത്സരത്തിലെ വിജയം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.-ഉസാമ പറഞ്ഞു.
പാകിസ്താന്റെ സാദ്ധ്യതകള്‍ വിദൂരമാണ്. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താല്‍ പാകിസ്താന്‍ വിജയലക്ഷ്യം 16 പന്തില്‍ മറികടക്കണം. ഇനി ബാബറും സംഘത്തിന് ബാറ്റിംഗ് ലഭിച്ചാല്‍ കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരെ 287 റണ്‍സിന് തോല്‍പ്പിക്കണം.