വയനാട്: കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകരരെ ശക്തിപ്പെടുത്താൻ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം എത്തിയിരുന്നതായി സൂചന. ആന്ധ്രയിൽ നിന്നാണ് ദളങ്ങളുടെ പ്രവർത്തനം എകോപ്പിക്കാനായി എത്തിയത്. ഇയാൾ എത്തിയതിന് ശേഷം ശക്തി തെളിയിക്കാനായാണ് കമ്യൂണിസ്റ്റ് ഭീകരർ കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ച് തകർത്തത്. മല്ലികാർജുന റെഡ്ഡി, ധീരജ് എന്നിവരാണ് ആന്ധ്രയിലുള്ള അംഗങ്ങൾ. ഇവരിലൊരാളാണ് കേരളത്തിലെത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
ആന്ധ്രയിലുള്ള അംഗങ്ങൾ എത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയത്. പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചതിനാൽ ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ദളങ്ങളുടെ മേഖലായോഗം നടന്നില്ല. പശ്ചിമഘട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് ദീപക് റാവു പോലീസ് പിടിയിലായതൊടെ ദളങ്ങൾ പ്രവർത്തന രഹിതമായ അവസ്ഥയിലായിരുന്നു. ഇതിനെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു വരവിന്റെ ഉദ്ദേശം.
കമ്യൂണിസ്റ്റ് ഭീകരരുടെ മേഖലയോഗങ്ങളിൽ പങ്കെടുക്കാൻ ആന്ധ്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കന്മാർ രഹസ്യമായി എത്താറുണ്ട്. ഇത്തരം കൂടിക്കാഴ്ചകളിലാണ് ഇവർ ഭാവി നീക്കങ്ങൾ തയ്യാറാക്കുന്നത്. എന്നാൽ ഈ യോഗം ഇതുവരെ നടന്നിട്ടില്ലെന്നാണ് നിലവിലെ നിഗമനം. കബനീ ദളം, ബാണാസുര ദളം, നാടുകാണി ദളം, ശിരുവാണി ദളം എന്നിങ്ങനെ നാല് ദളങ്ങളാണ് ഭീകരർ കേരളം, കർണാടക, തമിഴ്നാട് വനമേഖലകളിൽ പ്രവർത്തിച്ചിരുന്നത്. മുൻപ് നടന്ന രണ്ട് ഏറ്റുമുട്ടലുകൾക്ക് ശേഷം, നാടുകാണി, ശിശുവാണി ദളങ്ങൾ പ്രവർത്തന രഹിതമാണ്. കബനീ ദളമാണ് ഇപ്പോഴും സജീവമായുള്ളത്. ബാണാസുര ദളത്തിലെ അംഗങ്ങളും ഇതിനൊപ്പമുണ്ടെന്നാണ് അന്വേഷണ ഏജൻസിക്ക് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം വയനാട് ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലിൽ പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും തലപ്പുഴ, ആറളം മേഖലിലുണ്ടായ ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. കബനി ദളത്തിലെ സിപി മൊയ്തീന്റെയും വിക്രംഗൗഡയുടെയും നേതൃത്വത്തിലാണ്
കമ്പമലയിലും ആറളത്തും ആക്രമണം നടന്നത്.















