മുംബൈ: ഹിന്ദുക്കൾ ഉള്ളതിനാലാണ് ഭാരതത്തിൽ ജനാധിപത്യം നിലനിൽക്കുന്നത് പ്രമുഖ കവിയും തരിക്കഥാകൃത്തുമായ ജാവേദ് അക്തർ. ഹിന്ദുക്കൾ അങ്ങേയറ്റം സഹിഷ്ണുതയോടെ പെരുമാറുന്നവരാണ്. മറ്റുള്ളവരിൽ നിന്നും വിഭിന്ന രീതിയുള്ളവരാണ് ഹിന്ദുക്കളെന്നും ജാവേദ് പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരീശ്വരവാദി ആയിരുന്നിട്ടും ഞാൻ രാമനെ ബഹുമാനിക്കുന്നു. മര്യാദപുരുഷോത്തമൻ രാമൻ തന്റെയും സംസ്‌കാരത്തിന്റെ ഭാഗമാണ്. രാമായണം പൈതൃകത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾ മറ്റുള്ളവരെപ്പോലെയല്ല, സഹിഷ്ണുതയുള്ളവരാണ്. അതിനാലാണ് രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നത്. ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളിൽ നിന്നുമാണ് ഈ ജീവിത രീതി മനസിലാക്കിയത്. അത് നഷ്ടപ്പെടുത്തരുത്. ജാവേദ് പറഞ്ഞു.
അടുത്തിടെ പാകിസ്താനിൽ നടന്ന പരിപാടിയിൽ ജാവേദ് അക്തർ നടത്തിയ പരാമർശം വളരെ അധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ ഇപ്പോഴും പാകിസ്താനിൽ വിഹരിക്കുകയാണെന്നും ജാവേദ് പറഞ്ഞു. അതിനാൽ മുംബൈ ഭാകരാക്രമണത്തെ കുറിച്ച് ഇന്ത്യക്കാർ ശബ്ദമുയർത്തുമ്പോൾ പാകിസ്താനികൾ അസ്വസ്ഥരാകേണ്ടതില്ലായെന്നും അദ്ദേഹം പറഞ്ഞു.