ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്‌കൂൾ അദ്ധ്യാപക തസ്തിക അനുവദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ തീരുമാനം. മറ്റ് ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന തരത്തിൽ പിരീഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷിനും അനുവദിക്കാനാണ് നീക്കം. മുമ്പ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് തസ്തിക അനുവദിച്ചിരുന്നത്.
2023-24 അധ്യായന വർഷത്തിൽ തസ്തിക നിർണയത്തിലൂടെ അഞ്ചോ അതിൽ കൂടുതലോ ഡിവിഷനുകളുള്ള സ്‌കൂളുകളിൽ നിന്നും തസ്തിക നഷ്ടമായി പുറത്തു പോകുന്ന ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
പുതിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇതിന്റെ പ്രയോജനം ഉണ്ടായേക്കും. തസ്തിക നിർണയം പൂർത്തിയാകുന്നതോടെ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവുകളിൽ വർദ്ധനവുണ്ടാകും.















