കണ്ണൂർ: ദിവ്യാംഗനായ 21 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പന്തക്കൽ ഷമ്മാസിലെ മഹറൂഫ് എന്ന ബിരിയാണി മഹറൂഫ് (55), കോപ്പാലത്തെ കുനിയിൽ ഹൗസിലെ രാമചന്ദ്രൻ എന്ന സിനിമോൾ രാമൻ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇതിൽ പന്തക്കൽ, കോപ്പാലം സ്വദേശികളായ മൂന്ന് പേർ ഒളിവിലാണ്. പാലയാട്ട് കുഞ്ഞി മമ്മു, കോപ്പാലത്തെ അബ്ദുള്ള, ഓട്ടോ ഡ്രൈവർ അശോകൻ എന്നിവരാണ് ഒളിവിൽ പോയത്. സി.ഐ. ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പ്രതികളെയും മാഹി കോടതി റിമാൻഡ്ചെയ്തു.