ഇടതുപക്ഷത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാർ. കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടന്റെ പരിഹാസ കുറിപ്പ്.
‘ആദ്യം വരുന്ന ചുവപ്പിലകൾ പിന്നീട് പച്ചയിലേക്ക് മാറും… വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന് പേരിട്ട മഹാനെ നമിക്കുന്നു’ എന്ന അടിക്കുറിപ്പോടയുള്ള കമ്യൂണിസ്റ്റ് പച്ചയുടെ ചിത്രമാണ് കൃഷ്ണ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
‘കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്‌സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കും സമർപ്പിക്കുന്നു.’- എന്നാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.