ഗാസ : ഹമാസ് നേതാക്കളെയും , താവളങ്ങളെയും വളരെ തന്ത്രപരമായി അവസാനിപ്പിക്കുകയാണ് ഇസ്രായേൽ സൈന്യം . എന്നാൽ ഗാസയിൽ ഹമാസ് നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങളുടെ ശൃംഖല എത്രത്തോളമാണെന്നത് വ്യക്തമായി കണ്ടുപിടിക്കാൻ ഇസ്രായേൽസൈന്യത്തിന് സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ ഹമാസിന്റെ ഈ ഭ്രമണപഥം തകർക്കാൻ പുതിയ തന്ത്രവുമായി ഇസ്രായേൽ സൈന്യം രംഗത്തെത്തിയിരിക്കുകയാണ്.
ഹമാസ് ഭീകരരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നതിനായി ഇസ്രായേൽ സൈന്യം (ഐഡിഎഫ്) ഇപ്പോൾ അവരുടെ ക്രൂരരായ നായ്‌ക്കളെ അഴിച്ചുവിടുകയാണ്. നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിർ ഗെൻഡൽമാൻ എക്‌സിൽ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഈ വീഡിയോയിൽ തുരങ്കത്തിൽ കൂടി ഹമാസ് ഭീകരനെ ഓടിക്കുന്ന നായയെ കാണാം. അതിന്റെ പുറത്തായി ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്
പ്രാണരക്ഷാർത്ഥം ഓടുന്ന ഹമാസ് ഭീകരന് മേൽ അൽപ്പസമയത്തിനുള്ളിൽ നായ പിടിമുറുക്കുന്നതും, ഭീകരൻ ഉച്ചത്തിൽ കരയുന്നതും വീഡിയോയിലുണ്ട് . നായ അതിക്രൂരമായി ഭീകരനെ കടിച്ച് വലിക്കുന്നതും ഭീകരൻ കൊല്ലപ്പെടുത്തതും വീഡിയോയിൽ കാണാം . ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിർ ഗെൻഡൽമാൻ വീഡിയോ ഷെയർ ചെയ്യുകയും ഹമാസ് പോരാളികളെ ഐഡിഎഫിന്റെ ഉഗ്രനായ നായ്‌ക്കൾ പിന്തുടരുകയും കൊല്ലുകയും ചെയ്യുന്ന വീഡിയോയാണിതെന്ന് വ്യക്തമാക്കുകയും ചെയ്തു .