ദീപാവലിയോടനുബന്ധിച്ച് എല്ലാ വർഷവും നടന്നു വരുന്ന അപ്നാ ദിയ അപ്നാ ദീവാലി എന്ന പരിപാടിയ്ക്ക് ഇത്തവണയും ധൻബാദ് സജ്ജമായി കഴിഞ്ഞു. ഝാർഖണ്ഡിലെ ധൻബാദിൽ ഇത്തവണ ദീപാവലി ആഘോഷങ്ങളുടെ പ്രമേയമായി എത്തിയത് ചന്ദ്രയാൻ 3യുടെ വിജയമാണ്.
പ്രൈവറ്റ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 99 ഗ്രൂപ്പാണ് ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ സജ്ജമാക്കുന്നത്. നിരവധി സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തുന്നത്. മൺചെരാതുകൾ നിർമ്മിക്കാനെത്തിയ തൊഴിലാളി ഉൾപ്പെടെ ബഹിരാകാശ സഞ്ചാരിയുടെ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്.
ഇതിന് പുറമെ ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം ചന്ദ്രയാൻ 3യുടെ വിജയമാണ്. ചന്ദ്രന്റെ വിജയത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നിരവധി അലങ്കാരങ്ങളും നിർമാണങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബഹിരാകാശ സഞ്ചാരിയുടെ വസ്ത്രമണിഞ്ഞെത്തിയ നിർമ്മാണ തൊഴിലാളി ഇക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.