ഷിംല: ഹിമാചൽ പ്രദേശിൽ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയുമായി അതിർത്തി പങ്കിടുന്ന ഹിമാചലിലെ ലെപ്ച ഗ്രാമത്തിലെത്തിയാണ് സേനയ്‌ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷമാക്കിയത്. ദീപാവലി എന്നാൽ ‘ഭീകരവാദം അവസാനിപ്പിക്കുന്നതിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.

പത്താൻകോട്ട് എയർഫോഴ്‌സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ഉദ്യോഗസ്ഥർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ ആർമിയോടൊപ്പവും അദ്ദേഹം ദീപാവലി ആഘോഷിച്ചു. ചൈനയുടെ അതിർത്തികളിൽ 20 പോസ്റ്റുകളിലായി അഞ്ച് ഐടിബിപി ബറ്റാലിയനുകളെയാണ് വിന്യസിച്ചിരിക്കുന്നത്. സൈനികർക്കൊപ്പം ആഘോഷിക്കുന്ന പ്രധാനമന്ത്രിയുടെ ഒമ്പതാമത്തെ ദീപാവലിയാണിത്.
വർഷങ്ങളായി പ്രധാനമന്ത്രി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷം കാർഗിലിൽ സുരക്ഷാ സേനയ്‌ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം നടന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ അദ്ദേഹം ദീപാവലി ദിനത്തിൽ സൈനികരെ സന്ദർശിക്കുകയും അവർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.















