മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇവരുടെ മകൾ മഹാലക്ഷ്മിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ചേച്ചി മീനാക്ഷിയെയും പൊതുവേദികളിൽ അപൂർവമായി മാത്രമേ കാണാറുള്ളൂ. മഹാലക്ഷ്മിയും കാവ്യയും ഇപ്പോൾ ചെന്നൈയിലാണ് താമസം. ഇപ്പോഴിതാ, മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സ്കൂളിലെയും വീട്ടിലെയും മാമാട്ടിക്കുട്ടിയുടെ വികൃതിയെക്കുറിച്ചാണ് ദിലീപ് പറയുന്നത്. ബാന്ദ്ര സിനിമാ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് ഇളയ മകൾ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് ദിലീപ് പറഞ്ഞത്. ഫോൺ എടുത്ത് കളിക്കാനാണ് മഹാലക്ഷ്മിയ്‌ക്ക് ഏറെയിഷ്ടം. എന്നാൽ ഫോൺ കുട്ടികൾക്ക് കളിക്കാനുള്ളതല്ലെന്നു പറഞ്ഞ് ആളെ പേടിപ്പിച്ചു വച്ചിട്ടുണ്ടെന്നുമാണ് ദിലീപ് പറയുന്നത്.
View this post on Instagram
” ഒരു ദിവസം കാവ്യ എനിക്കൊരു വീഡിയോ അയച്ചു തന്നിരുന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണെന്നും പറഞ്ഞ്. വീഡിയോ നോക്കിയപ്പോൾ ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്‌സ്, അയാം മഹാ ലക്ഷ്മി, മാമാട്ടി എന്നൊക്കെയാണ് പറയുന്നത്. അതിലെ തമാശ എന്താണെന്നു വച്ചാൽ, അവൾ എടുക്കുന്ന സെൽഫി വീഡിയോയുടെ പിറകിലായി കാവ്യയുടെ അച്ഛൻ എണ്ണയൊക്കെ തേച്ചു കുളിച്ച് തോർത്തികൊണ്ട് പോവുന്നത് കാണാമായിരുന്നു. ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍ ഓർത്തുനോക്കിയേ… നീ ശ്രദ്ധിച്ചോട്ടോ ഇവളെയെന്ന് ഞാൻ അന്ന് കാവ്യയോട് പറഞ്ഞു. പിള്ളേര് ഒപ്പിക്കുന്ന ഓരോ പരിപാടികളേ,” എന്നാണ് അഭിമുഖത്തിൽ ദിലീപ് പറയുന്നത്.















