യുവനടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ചെന്നൈയിൽ വച്ച് നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നതോടെ താരമായിരിക്കുന്നത് സഹോദരി മാളവിക ജയറാമും കാമുകനുമാണ്.
വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ മാളവിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതിലൊരു ചിത്രത്തിൽ മാളവികയുടെ പ്രതിശ്രുതവരനും ഉണ്ട്. ആരാധകർ ഇതിനോടകം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. നേരത്തെ കാമുകനെ അച്ഛനും അമ്മയ്‌ക്കും പരിചയപ്പെടുത്തി കൊടുത്ത ദിവസത്തിൽ നിന്നുള്ള ചിത്രങ്ങളും മാളവിക പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ അന്ന് പങ്കുവെച്ച ചിത്രത്തിൽ മുഖം വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് മാളവിക ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴായിരുന്നു പ്രതിശ്രുതവരന്റെ മുഖം വ്യക്തമാക്കിയത്. എന്നാൽ പേരോ മറ്റു വിവരങ്ങളോ ഒന്നും സ്റ്റോറിയിൽ പങ്കുവെച്ചിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണി കലിംഗരായരുടേയും വിവാഹനിശ്ചയം. നീലഗിരി സ്വദേശിയായ തരിണി ഒരു മോഡലാണ്.















