അഭിമുഖങ്ങളിൽ പങ്കെടുക്കാൻ തനിക്ക് ഭയമാണെന്ന് നടി കല്യാണി പ്രിയദർശൻ. അന്തർമുഖയായതിനാലാണ് തനിക്ക് ഇത്രയും ഭയമെന്നും എന്നാൽ അച്ഛനും അമ്മയും അങ്ങനെ അല്ലെന്നും നടി പറയുന്നുണ്ട്. കല്യാണിയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സിനിമാ സെറ്റ് ഒരു സേഫ് സ്‌പേസാണ്. ഇന്റര്‍വ്യു അത്ര സേഫല്ല. ഈ ഇന്റര്‍വ്യു ഏകദേശം എത്രയാളുകള്‍ കാണും. സിനിമയുടെ അത്രയും ഓഡിയന്‍സ് ഇന്റര്‍വ്യുകള്‍ക്ക് ഉണ്ടാകില്ലെങ്കിലും സിനിമയില്‍ ഡയലോഗുകള്‍ അവര്‍ എഴുതി തരികയാണ്. ഇവിടെ ഞാന്‍ തന്നെ സ്വയം പറയുന്നതല്ലേ… സംസാരിക്കുമ്പോൾ ഒരു ടെൻഷനാണ്. ഇൻട്രോവേർട്ടായതിനാലാകും എനിക്ക് ഇത്തരത്തിൽ തോന്നുന്നത്.
പഠിക്കുന്ന സമയങ്ങളിൽ സ്കൂളിൽ ഒരു പ്രോഗ്രാമിനും പങ്കെടുക്കില്ലായിരുന്നു. കാരണം സ്റ്റേജിൽ കയറുമ്പോൾ എനിക്ക് സ്റ്റേജ് ഫിയർ നന്നായിട്ടുണ്ട്. അച്ഛനും അമ്മയും ഇങ്ങനെയല്ല, അവർ നോരെ ഓപ്പോസിറ്റാണ്. അച്ഛൻ നല്ലതു പോലെ സംസാരിക്കുന്ന ആളാണ്.’-കല്യാണി പറഞ്ഞു.















