ലക്‌നൗ: ഉത്തർപ്രദേശിലെ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഏഴ് കടകൾ പൂർണമായും കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് തീപിടിത്തം ഉണ്ടായത്.
പടക്ക കടകളിൽ ഒന്നിൽ നിന്നും മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിന് കാരണം. സംഭവത്തിൽ പൊള്ളലേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ കടകൾക്കും ലൈസൻസ് ഉണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് കിഷോർ പറഞ്ഞു.















