ബെംഗളൂരു: ചിന്നസ്വാമിയിലെ കൊട്ടിക്കലാശത്തില്‍ നെതര്‍ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് കൂറ്റന്‍ വിജയം. 160 റണ്‍സിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സത്തിലെ വിജയം. ലോകകപ്പിലെ അജയ്യരെന്ന ഖ്യാതിയുമായാണ് ഇന്ത്യ സെമി കളിക്കാന്‍ എത്തുന്നത്. തുടര്‍ച്ചയായ ഒമ്പതാം വിജയമെന്ന റെക്കോര്‍ഡാണ് ഇന്നത്തെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. 410 റണ്‍സ് പിന്തുര്‍ന്ന ഡച്ച് നിര 250ന് പുറത്താവുകയായിരുന്നു.
നായകന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയടക്കം പന്തെടുത്ത ഏഴുപേര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്. കുറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ് ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് ചിന്നസ്വാമിയില്‍ പുറത്തെടുത്തത്. തേജ നിഡമാനുരു 39 പന്തില്‍ 6 സിക്‌സും ഫോറുമടക്കം 54 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രോഹിത് ശര്‍മയ്‌ക്കും വിരാട് കോലിക്കും ഓരോ വിക്കറ്റുണ്ട്. സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (45), കോളില്‍ ആക്കര്‍മാന്‍ (35), മാക്സ് ഒഡൗഡ്,വെസ്ലി ബരേസി (4), സ്‌കോട്ട് എഡ്വേര്‍ഡ്സ് (17), ബാസ് ഡീ ലീഡെ (12), ലോഗന്‍ വാന്‍ ബീക്ക് (16), റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (16), ആര്യന്‍ ദത്ത് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.















