അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി: എം.ജി ശ്രീകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പൻ എന്നു പറഞ്ഞാൽ വലിയ ശക്തിയാണ്; ശബരിമലയിൽ വച്ച് എനിക്കൊരു അനുഭവം ഉണ്ടായി: എം.ജി ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

നാല് പതിറ്റാണ്ടുകളായി മലയാളി ചേർത്ത് നിർത്തിയ ഗായകനാണ് എം.ജി ശ്രീകുമാർ . മലയാള സിനിമ പിന്നണി ഗാനരംഗത്ത് ഇത്രയധികം വ്യത്യസ്തത പുലർത്തിയ മറ്റൊരു ഗായകൻ ഇല്ല . അതുപോലെ തന്നെ എം.ജി ശ്രീകുമാർ ആലപിച്ച അയ്യപ്പ ഭക്തി ​ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പസ്വാമിയാണെന്ന് തുറന്നു പറയുകയാണ് എം.ജി ശ്രീകുമാർ.  സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അയ്യപ്പ ഭക്തി​ ​ഗാനങ്ങളെ കുറിച്ചും അയ്യപ്പസ്വാമിയെ കുറിച്ചും എം ജി ശ്രീകുമാർ സംസാരിച്ചത്.

‘അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓർമ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്.’ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകൾ പാടി ഇറക്കുന്നത്. അത് മുതൽ 2018 വരെ ഇറക്കിയ എല്ലാ ആൽബങ്ങളിലും പാടി. ശബരിമലയിൽ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല എല്ലാവർക്കും വരാം പോകാം. അർച്ചന കഴിക്കാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം. പക്ഷെ അവിടെ പോയി വരുമ്പോൾ ഒരു ആത്മസംതൃപ്തിയാണ്. അവിടെ പോയി തിരികെ എത്തിയാൽ അടുത്ത മണ്ഡല കാലത്തിനായി നമ്മൾ കാത്തിരിക്കും’.

‘എനിക്ക് വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ . ഞാൻ ഇരുപത്തിരണ്ട് മല അടുപ്പിച്ച് ചവിട്ടിയ ആളാണ്. പണ്ടൊരിക്കൽ ഞാൻ ഓർക്കസ്ട്രയിലുള്ള കുറച്ച് ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തിൽ പോയിരുന്ന് ഭജനപാട്ടുകൾ ഒക്കെയും പാടിയ ഒരു കാലമുണ്ട്. ഒരിക്കൽ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോൾ 80 വയസായ ഒരു മനുഷ്യനെ കണ്ടു. ഒരു ചെറിയ തോർത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാൽ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാൾ. ഞങ്ങൾക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിർത്തി പോരാനും തോന്നിയില്ല’.

‘ഞാൻ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം എത്തിക്കാമെന്ന്. ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മൾ ആകെ തളർന്നു. അദ്ദേഹത്തെ ഒരു കലുങ്കിൽ ഇരുത്തി ഞങ്ങൾ കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്ന് നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്.’

‘ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാൽ അത് വലിയ ശക്തിയാണ്. നമ്മുടെ അൾട്ടിമേറ്റ് പവർ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്’, – എം.ജി ശ്രീകുമാർ പറഞ്ഞു.

Tags: SABARIMALAMG SREEKUMAR TEMPLELORD AYYAPPA
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies