11 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിലെ തന്റെ ആദ്യവിക്കറ്റാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും മത്സരത്തില്‍ വിക്കറ്റ് നേടിയിരുന്നു.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ തേജാ നിഡമനുരുവിന്റെ (54) വിക്കറ്റാണ് രോഹിത് നേടിയത്. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരും പന്തെറിഞ്ഞിരുന്നു.48ാം ഓവറിലാണ് രോഹിത് പന്തെറിയാനെത്തിയത്. ഓവറില്‍ സിക്‌സ് വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ തേജയെ പുറത്താക്കി നെതര്‍ലന്‍ഡ് ഇന്നിംഗ്‌സിനും രോഹിത് അന്ത്യംകുറിച്ചു.
ഏഴ് റണ്‍സാണ് രോഹിത് വിട്ടുകൊടുത്തത്. രോഹിത്തിന്റെ ടോസ്ഡ് ഡെലിവറി സിക്സടിക്കാന്‍ ശ്രമിച്ച നിഡമാനുരുവിന് പിഴിച്ചു. ലോംഗ് ഓണില്‍ നിന്ന് ഓടിയെത്തി മുഹമ്മദ് ഷമി പന്ത് അനായാസം കൈപിടിയിലൊതുക്കി. രോഹിത്തിന്റെ അവസാന ഏകദിന വിക്കറ്റ് മാത്യു വെയ്ഡായിരുന്നു 2012ലെ കോമണ്‍വെല്‍ത്ത് ബാങ്ക് സീരിസിലായിരുന്നു ഇത്.
Wicket for Captain Rohit Sharma 💙😭
| #INDvNED | #RohitSharma |pic.twitter.com/5a0OJgf88h
— Ꮢᴏᴍᴇᴏ 🇮🇳 (@Romeo__0007) November 12, 2023
“>