തല ധോണിക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. പരിക്കിനെ തുടര്‍ന്ന് ചികിത്സയും വിശ്രമവുമായി കളത്തിന് പുറത്തായിരുന്ന പന്ത് ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണിലെ ഐ.പി.എല്ലോടെ താരം പാഡണിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയുടെ മുന്‍നായകന്‍ ധോണിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന പന്ത് ദീപാവലി ആഘോഷിച്ചതും ചെന്നൈ നായകനൊപ്പമായിരുന്നു. ദുബായില്‍ തലയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാക്ഷി സിംഗ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധോണിയുടെ മാതാപിതാക്കളും ആഘോഷത്തിലുണ്ടായിരുന്നു.
അടുത്തിടെ ധോണിയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ധോണിയുടെ ജന്മദിനം ആഘോഷിച്ച് കേക്ക് മുറിച്ച പന്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.
View this post on Instagram
“>
View this post on Instagram















