കേരളം സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിൽ; ധൂർത്ത് നിർത്താതെ കേരളം ഒരിക്കലും രക്ഷപ്പെടില്ല: വി. മുരളീധരൻ

Published by
Janam Web Desk

തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളീയം നടത്തി പണം ധൂർത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂർത്തടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേന്ദ്രം അനുവദിച്ച ഫണ്ടിന്റെ വിനിയോഗം ലഭിച്ച തുകയുടെ പകുതിയിൽ താഴെയാണ്. അതുകൊണ്ടാണ് ബാക്കി തുക അനുവാദിക്കാത്തത്. ഇനിയും തുക കിട്ടാനുണ്ടെങ്കിൽ അത് ചട്ടങ്ങൾ പാലിക്കാത്തതുകൊണ്ട് മാത്രമാണ്. സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിലാണ് കേരളം. ധൂർത്ത് നിർത്താതെ കേരളം രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയും മന്ത്രിമാരും എപ്പോഴും കേന്ദ്രത്തെ കുറ്റം പറയുകയാണ്. കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട തുക നൽകിയില്ലെന്നുമാണ് സ്ഥിരം പല്ലവി. ഇതിന്റെ പേരിൽ മുഖ്യമന്ത്രി പറയുന്ന കണക്കും ധനമന്ത്രി വിശദീകരിക്കുന്ന കണക്കും രണ്ടാണ്. മുഖ്യമന്ത്രി പറയുന്നത് 38,000 രൂപയുടെ കണക്കാണ്. എന്നാൽ ധവനകാര്യമന്ത്രി പറയുന്നത് 58,000ത്തിന്റെ കണക്കും. ബാലഗോപാൽ പറയുന്ന കണക്കുകളും മുഖ്യമന്ത്രി പറയുന്ന കൊട്ടക്കണക്കും എന്താണെന്ന് വ്യക്തമാക്കണം.

മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്. അഥവാ, മണ്ടൻ കളിച്ച് ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കരുത്, കേരളത്തിന്റെ ധനകാര്യസ്ഥിതിയെന്താണെന്നും ഈ രാജ്യത്തെ നിയമങ്ങളെന്താണെന്നും മനസിലാക്കിയാകണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.

Share
Leave a Comment