മുംബൈ: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ‘ഡീപ്ഫേക്ക്’ വീഡിയോ വൻ വിവാദത്തിനാണ് കാരണമായത്. സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്ല്യൂ വെന്‍സറുടെ വീഡിയോയില്‍ രശ്മികയുടെ തല ചേര്‍ത്താണ് വീഡിയോ വൈറലായിരുന്നത്. ഇതോടെ താരത്തിനെ അനുകൂലിച്ച് നിരവധി സിനിമാ താരങ്ങളടക്കം എത്തുകയും ദില്ലി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാള്‍ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വിവാദത്തിന് പിന്നാലെ വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാവുകയാണ്. മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ നിലവിൽ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോയുടെ അത്ര അശ്ലീലമെന്ന് ആരാധകർ പറയുന്നില്ല.
View this post on Instagram
നേരത്തെ കേന്ദ്ര സർക്കാർ വ്യാജ വീഡിയോയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് വിഷയം ചർച്ചയാക്കിയത്. എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചെടുത്ത ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നായിരുന്നു സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശം. സംഭവത്തിൽ മെറ്റയടക്കം സാമൂഹിക മാദ്ധ്യമ കമ്പനികളുമായി പോലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.
ഉള്ളടക്കങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നാണ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന ഐടി നിയമത്തിലെ സെക്ഷൻ 66 ഡി ഉൾപ്പെടെ ഇത്തരത്തിൽ ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിന് ചുമത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആൾമാറാട്ട സ്വഭാവമുള്ള വ്യക്തിയുടെ മോർഫ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയാണ് എങ്കിൽ അവ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണെന്നും നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.















