പ്രമേഹത്തെ നേരിടാം; കരുതലോടെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പ്രമേഹത്തെ നേരിടാം; കരുതലോടെ

നവംബർ 14 , ലോക പ്രമേഹദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 12:37 pm IST
FacebookTwitterWhatsAppTelegram

ഡോ: അക്ഷയ് എം വിജയ്
ജീവിതശൈലീ രോഗം എന്ന ഗണത്തിൽ നിന്ന് മഹാമാരി എന്ന ഗണത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന രോഗാവവസ്ഥയാണ് ഇന്ന് പ്രമേഹം.. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം മരണകാരണങ്ങളായ രോഗങ്ങളുടെ കൂട്ടത്തിൽ പ്രമേഹത്തിന് ഒമ്പതാം സ്ഥാനമാണ് ഉള്ളത്. വരും വർഷങ്ങളിൽ ഇത് ഉയരാനാണ് സാധ്യത എന്ന് അനുമാനിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ളത് ചൈനയിലാണ്. എന്നാൽ രണ്ടാം സ്ഥാനം ഭാരതത്തിനാണ്. കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇൻസുലിൻ കണ്ടുപിടിച്ച കനേഡിയൻ ശാസ്ത്രജ്ഞൻ ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് ലോകാരോഗ്യസംഘടന പ്രമേഹദിനമായി ആചരിക്കുന്നത്. ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ കേവലമോ ആപേക്ഷികമോ ആയ കുറവിൽ നിന്നും ഉണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. ഈ രോഗാവസ്ഥയിൽ ശരീരത്തിലെ പഞ്ചസാര, കൊഴുപ്പ്, പ്രോട്ടീൻ, എന്നിവയുടെ എല്ലാം ഉപാപചയപ്രക്രിയകൾ തകരാറിലാകുന്നു. ഈ തകരാറ് കാലക്രമേണ മറ്റു വിഭവങ്ങളുടെ പ്രവർത്തനങ്ങളെയും കുഴപ്പത്തിലാക്കുകയും
ഹൃദ്രോഗം, പക്ഷാഘാതം, അന്ധത, വൃക്കരോഗങ്ങൾ നാഡീ രോഗങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത ക്രമാതീതമായി ഉയർത്തുകയും ചെയ്യുന്നു.

ഒട്ടുമിക്ക വ്യക്തികളും യാദൃശ്ചികമായാണ് പ്രമേഹരോഗം കണ്ടുപിടിക്കുന്നത്. മറ്റേതെങ്കിലും അസുഖവുമായി ഡോക്ടറെ സമീപിച്ച് രോഗനിർണയം നടത്തുമ്പോഴാണ് തനിക്ക് രോഗമുള്ള വിവരം അറിയുന്നത്. അപ്പോഴേക്കും അത് പ്രാരംഭ ദശ കടന്നിരിക്കും. പ്രമേഹം ടൈപ്പ് വൺ, ടൈപ്പ് 2 , എന്നീ തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ടൈപ്പ് വൺ പൊതുവിൽ കുട്ടികളിലും ചെറുപ്രായക്കാരിലും കാണപ്പെടുന്ന രോഗമാണ്.
നാം ഇന്നു കാണുന്ന പ്രമേഹ രോഗികളിൽ ഉദ്ദേശം അഞ്ച് ശതമാനം മാത്രമാണ് ടൈപ്പ് 1 രോഗികൾ. പ്രമേഹരോഗികളിൽ 90 ശതമാനത്തിൽ അധികവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. പൊതുവേ 30 വയസ്സിന്റെ മുകളിൽ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നത്.

രോഗം വരാതിരിക്കാൻ നോക്കുകയാണ് രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും അഭികാമ്യം എന്നത് പ്രമേഹത്തിന്റെ കാര്യത്തിൽ 100% ശരിയാണ്. ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഒരാളുടെ ജീവിത ശൈലിയും ജനിതക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം ജീവിക്കുന്ന ഈ ആധുനികയുഗത്തിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ഫാസ്റ്റ് ഫുഡ്, വ്യായാമക്കുറവ്, പുകവലി, മദ്യപാനം, ലഹരി, മാനസിക സമ്മർദ്ദം, എന്നിവ പ്രമേഹ രോഗത്തിന് കാരണമാകുന്നു, ആധുനിക ശാസ്ത്രത്തിൽ പ്രമേഹരോഗം നിയന്ത്രണവിധേയമാണെങ്കിലും പൂർണ്ണമായ രോഗശമനം ഇന്നും വിദൂരതയിലാണ്.

സമീകൃത ആഹാരം, വ്യായാമം, യോഗ, ഇടവിട്ടുള്ള രക്ത പരിശോധന, മാനസിക സമ്മർദ്ദം ഒഴിവാക്കൽ, ലഹരി, പുകവലി ഒഴിവാക്കൽ, തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് പ്രമേഹത്തെ നമുക്ക് അകറ്റിനിർത്താവുന്നതാണ്, പ്രാരംഭഘട്ടത്തിലെ രോഗനിർണയം കൊണ്ട് ഏതൊരു രോഗത്തെയും നിയന്ത്രണവിധേയമാക്കുവാൻ സാധിക്കും.

ഇടയ്‌ക്കിടെ മൂത്രമൊഴിക്കൽ, എപ്പോഴും വിശപ്പ്, കൂടുതൽ ദാഹം, പലപ്പോഴും ക്ഷീണം, ഉണങ്ങാത്ത വ്രണം, ലൈംഗിക പ്രവർത്തന വൈകല്യം, കാരണമില്ലാത്ത ഭാരം കുറയൽ, ചിലപ്പോൾ അമിതഭാരം, കാഴ്ചമങ്ങൽ, കാൽപാദത്തിൽ തരിപ്പും മരവിപ്പും, കുടുംബാംഗങ്ങൾക്ക് പ്രമേഹം, എന്നിവ ഉണ്ടെങ്കിൽ തീർച്ചയായും പ്രമേഹപരിശോധന നടത്തേണ്ടതുണ്ട്.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119

ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Tags: DiabetesSUBDr Akshay M VijayWorld Diabetes Day
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies