മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ആമസോൺ. നീതി ആയോഗിന്റെ സീറോ പൊലൂഷൻ മൊബിലിറ്റി ക്യാമ്പെയ്നിന്റെ ഭാഗമായാണ്ആമസോണിന്റെ ഈ നീക്കം.
മറ്റ് രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഗ്ലോബൽ ലാസ്റ്റ്മൈൽ ഫ്ളീറ്റ് പദ്ധതിയാണ് ഇന്ത്യയിലും ആരംഭിക്കാൻ ഒരുങ്ങുന്നത്. ആമസോണിന്റെ ഡെലിവറി സംവിധാനത്തിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളാണ് അവതരിപ്പിക്കുന്നത്. ആമസോണിന്റെ വിവിധ ഡെലിവറി പാർട്നറുകൾക്ക് ഈ വാഹനങ്ങൾ ലഭ്യമാവും.
മഹീന്ദ്രയുടെ സോൺ ഗ്രാന്റ് ഇലക്ട്രിക് ത്രീവീലറാണ് ഇന്ത്യയിൽ ലഭ്യമാവുക. 400 നഗരങ്ങളിലായി 6000-ത്തിലധികം വാഹനങ്ങളാണ് ഉപയോഗിക്കുക. 2025-ഓടെ 10000-ത്തിലധികം വാഹനങ്ങൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.