ബെംഗളൂരു: മൈസൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. കോഴിക്കോട് കക്കോടി സ്വദേശി എംഎം റഷീദിനാണ് മർദ്ദനമേറ്റത്. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂർ സ്റ്റേഷൻ മാസ്റ്റർ രജിലിനെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെട്ട ചാർട്ട് കൈപ്പറ്റുന്നതിന് വേണ്ടി ഡ്രൈവർ വൈകി. ഇതാണ് പ്രകോപനത്തിന് കാരണമായത്.
ദീപാവലി പ്രമാണിച്ച് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവീസ് നടത്തിയിരുന്നു. നവംബർ എട്ട് മുതൽ ഒരാഴ്ചത്തേക്കായിരുന്നു അധിക സർവീസുകൾ നടത്തിയത്. ഈ സർവീസുകളിൽ ഉൾപ്പെട്ട ഡ്രൈവർക്കാണ് മർദ്ദനമേറ്റത്.